മ്യാന്‍മര്‍ വിമോചന നായിക സ്യൂകി ഇന്ത്യയില്‍

single-img
13 November 2012

മ്യാന്‍മര്‍ വിമോചന നായികയും പ്രതിപക്ഷ നേതാവുമായ ഓംഗ് സാന്‍ സ്യൂ കി നാല് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലെത്തി. അഞ്ചു ദിവ സത്തെ സന്ദര്‍ശനത്തിനായാ ണു സ്യൂകി ഇന്ത്യയിലെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്താന്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് സ്യൂകി ഇന്ത്യയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സ്യൂകി, വരവേല്‍ക്കാന്‍ എത്തിയവരോടു കൈകൂപ്പി നമസ്‌തെ പറഞ്ഞാണു വിമാനത്തില്‍ നിന്നിറങ്ങിയത്. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അടക്കമുള്ളവര്‍ അവരെ സ്വീകരിച്ചു. വീട്ടുതടങ്കലില്‍നിന്നു മോചിതയായശേഷമുള്ള സ്യൂകിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.