നെല്ലിയാമ്പതി; ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ മന്ത്രിസഭയുണ്ടാകില്ല: പി.സി.ജോര്‍ജ്

single-img
13 November 2012

നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചാല്‍ കേരളാ കോണ്‍ഗ്രസിനു ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ മന്ത്രിസഭയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ റൗഡിസം അനുവദിക്കില്ല. ഉപസമിതി റിപ്പോര്‍ട്ടിനു മുമ്പ് എന്തെങ്കിലും തീരുമാനമുണ്ടായാല്‍ യുഡിഎഫ് എതിര്‍ക്കുമെന്നും പി.സി.ജോര്‍ജ് അറിയിച്ചു.