താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു നടരാജന്‍

single-img
13 November 2012

വിവരാവകാശ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാനുള്ള പെരുമാറ്റദൂഷ്യവും തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട്, സസ്‌പെന്‍ഷനിലായ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജന്‍ ഗവര്‍ണര്‍ക്കു നല്‍കിയ വിശദീകരണം പുറത്തുവന്നു. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് എഡിജിപി ആര്‍. ശ്രീലേഖ തന്റെ ഭാഗം കേള്‍ക്കാന്‍ തയാറായില്ലെന്നും തന്റെ വാദം കൂടി കേട്ടശേഷം മാത്രമേ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്നും ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനു നല്‍കിയ കത്തില്‍ നടരാജന്‍ പറയുന്നു. ഗവര്‍ണര്‍, നടരാജനോടു വിശദീകരണം ആവശ്യപ്പെട്ടതിനു മറുപടിയായി അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ഭൂമിദാനക്കേസിന്റെ പ്രതിപ്പട്ടികയില്‍നിന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വി.ജെ. കുഞ്ഞനെ ഫോണില്‍ നിരന്തരം വിളിച്ചുവെന്നായിരുന്നു നടരാജനെതിരേയുള്ള ആരോപണം.