നുണപരിശോധന: എംഎം മണിക്കു നോട്ടീസ് കൈമാറി

single-img
13 November 2012

നുണപരിശോധനയ്ക്കു ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് സിപിഎം മുന്‍ ഇടുക്കി ജില്ലാസെക്രട്ടറി എം.എം. മണിക്കു കൈമാറി. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു ഹാജരാകണമെന്നാണ് നോട്ടീസ്. തൊടുപുഴ മണക്കാട്ട് മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണു കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയമിച്ചത്. ഇന്നലെ അന്വേഷണ സംഘം മണിയുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അദ്ദേഹം അവിടില്ലാതിരുന്നതിനാല്‍ നോട്ടീസ് കൈമാറുന്നതു ഇന്നത്തേയ്ക്കു മാറ്റിവയ്ക്കുകയായിരുന്നു. നോട്ടീസ് കൈപ്പറ്റിയെങ്കിലും നുണപരിശോധനയ്ക്കു ഹാജരാകണോ വേണ്ടയോ എന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നാണ് മണിയുടെ നിലപാട്.