ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

single-img
13 November 2012

ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് എടിപി വേള്‍ഡ്ടൂര്‍ ടെന്നീസ് ഡബിള്‍സ് കലാശപ്പോരാട്ടത്തില്‍ തോല്‍വി. സ്‌പെയിനിന്റെ മാര്‍ഷല്‍ ഗ്രാനോല്ലേഴ്‌സ്-മാര്‍ക് ലോപ്പസ് സഖ്യമാണ് ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തെ കീഴടക്കിയത്. സ്‌കോര്‍: 7-6,(8-6),7-5. വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ഇന്ത്യന്‍ സഖ്യത്തിന്റെ മോഹം ഉജ്ജ്വലപോരാട്ടത്തിലൂടെ സ്പാനിഷ് പോരാളികള്‍ അട്ടിമറിക്കുകയായിരുന്നു. ഇതോടെ 1975 നുശേഷം ആദ്യമായി എടിപി ടൂര്‍ ഡബിള്‍സ് കിരീടം സ്‌പെയിനിലേക്ക് യാത്രയാവുകയാണ്. അഞ്ചാംസീഡുകാരായ ഇന്ത്യന്‍ സംഖ്യം ഈമാസം ആദ്യംനടന്ന പാരീസ് മാസ്റ്റേഴ്‌സ് കിരീടം നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. എങ്കിലും എടിപി ഫൈനലില്‍ ആറാം സീഡുകാരായ സ്പാനിഷ് സഖ്യത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്നു.