Cricket

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാംടെസ്റ്റ് സമനിലയില്‍

മൈക്കിള്‍ക്ലാര്‍ക്കിന്റെ അപരാജിത ഇരട്ടസെഞ്ചുറിയും നാല് സെഞ്ചുറികളും കണ്ടശേഷം ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാംടെസ്റ്റ് സമനിലയില്‍. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 450, 5 ന് 166. ഓസ്‌ട്രേലിയ 565. അവസാനദിവസം പൂര്‍ണമായും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ തുടര്‍ന്നതോടെ വിരസമായ സമനിലയിലേക്ക് മത്സരം വഴുതിനീങ്ങുകയായിരുന്നു. 5 ന് 166 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക എത്തിയതോടെ മത്സരം അവസാനിപ്പിക്കാന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തും തീരുമാനിക്കുകയായിരുന്നു. മത്സരം പൂര്‍ത്തിയാകാന്‍ 11 ഓവര്‍മാത്രമേ അപ്പോള്‍ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.