അധികാര രാഷ്ട്രീയത്തിലെത്താന്‍ മത്സരിച്ച ചെന്നിത്തല മന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി

single-img
12 November 2012

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് അധികാരത്തിലെത്താന്‍ വേണ്ടി മത്സരിച്ച രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അല്ലെങ്കില്‍ ചെന്നിത്തല എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചത് അധികാര രാഷ്ട്രീയത്തിലെത്താനാണ്. അദ്ദേഹം അധികാരത്തിലെത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അത് തിരുത്താവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിസഭയിലെത്തുന്നില്ലെങ്കില്‍ എംഎല്‍എ സ്ഥാനമോ കെപിസിസി അധ്യക്ഷസ്ഥാനമോ രാജിവെയ്ക്കാന്‍ ചെന്നിത്തല തയാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. യുഡിഎഫിലെ ഹരിത എംഎല്‍എമാരുടെ പരസ്യപ്രതികരണത്തിന്റെ പ്രേരകശക്തി രാഷ്ട്രീയ മോഹഭംഗമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.