Kerala

തിരുവഞ്ചൂരിനെതിരായ വിജിലന്‍സ് അന്വേഷണ ഹര്‍ജി 15 ലേക്ക് മാറ്റി

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വാദം കേള്‍ക്കാനായി 15 ലേക്ക് മാറ്റി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ടി.ജി നന്ദകുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് മന്ത്രി പൂഴ്ത്തിവെച്ചു എന്ന പരാതിയിലാണ് അന്വേഷണം. ഇത് സംബന്ധിച്ച മന്ത്രിയുടെ നിര്‍ദേശമടങ്ങുന്ന ഫയല്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.