സണ്ണികല്ലൂര്‍ കോട്ടയം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

single-img
12 November 2012

ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ സണ്ണികല്ലൂര്‍ കോട്ടയം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. മുന്‍ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജി. രാജിക്കു മുന്‍പായി അദേഹം ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ എട്ടിനാണ് ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ താല്‍പര്യത്തെ തുടര്‍ന്ന് രാജി വൈകുകയായിരുന്നു. മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസിലെ എം.പി.സന്തോഷ്‌കുമാറിനാണ് ഇനി ചെയര്‍മാന്‍ സ്ഥാനം. അതേ സമയം സന്തോഷിനെ ചെയര്‍മാനാക്കരുതെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷം കിട്ടുന്നവര്‍ക്കേ ചെയര്‍മാന്‍ സ്ഥാനം നല്കാവു എന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന് നിവേദനം നല്കി. മുന്‍ധാരണ നടപ്പാക്കണമെന്ന് എ വിഭാഗം കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് ഭാരവാഹികളും സംയുക്തമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടു കണ്ടു പറഞ്ഞു.