gulf

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി കുവൈറ്റിലെത്തി

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി കുവൈറ്റിലെത്തി. കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതി ദിവസിന്റെ പ്രചാരണാര്‍ഥം ഇന്നു രാവിലെ കുവൈറ്റിലെത്തിയ മന്ത്രി വൈകിട്ട് അഞ്ചിന് എംബസിയില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഭൂരിഭാഗം പ്രവാസി മലയാളികളും എയര്‍ ഇന്ത്യ പ്രശ്‌നത്തില്‍ മന്ത്രി മൗനം അവലംബിച്ചതില്‍ അസംതൃപ്തരാണ്. കൊച്ചിയിലിറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്തിറക്കിയതോടനുബന്ധിച്ചുണ്ടായ വിമാനറാഞ്ചല്‍ ആരോപണമുണ്ടായ സംഭവത്തില്‍ മന്ത്രിയുടെ മൗനം പ്രവാസി മലയാളികളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. ആറ് നിരപരാധികളായ പ്രവാസികളെ കള്ളക്കേസില്‍ കുടുക്കിയതും പ്രവാസികളുടെ രക്ഷയ്‌ക്കെത്തേണ്ട മന്ത്രി ഇതുസംബന്ധിച്ചുള്ള പ്രതിക്ഷേധം ഫേസ്ബുക്ക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സജീവ ചര്‍ച്ചാവിഷയമാണ്. മന്ത്രിയുടെ വരവിനോടനുന്ധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.