ഭൂപതി- ബൊപ്പണ്ണ പെയ്‌സ് സഖ്യത്തെ കീഴടക്കി ഫൈനലില്‍

single-img
12 November 2012

ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ പ്രവേശിച്ചു. തോല്‍വി അറിയാതെ സെമി വരെ മുന്നേറിയ ലിയാണ്ടര്‍ പെയ്‌സ്- റോഡക് സ്റ്റെഫാനക് സഖ്യത്തെ തകര്‍ത്താണ് ഹേഷ്-ബോപ്പ് സഖ്യം ഫൈനലില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 4-6, 6-1, 1-0 (10). ആദ്യം സെറ്റ് നഷ്ടമായ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റില്‍ എതിരാളികളെ തകര്‍ത്തതോടെ മത്സരം ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറില്‍ ഒപ്പത്തിനൊപ്പം ഇരു സഖ്യങ്ങളും മുന്നേറിയെങ്കിലും അവസാന ചിരി ഭൂപതി-ബൊപ്പണ്ണ കൂട്ടുകെട്ടിന്റേതായിരുന്നു.