ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ച

single-img
12 November 2012

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് പദവിക്കുവേണ്ടിയുള്ള പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഓസീസിനു തകര്‍ച്ച. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 450 റണ്‍സെടുത്തു. മഴയെത്തുടര്‍ന്ന് രണ്ടാം ദിനം നഷ്ടമായ പോരാട്ടത്തിന്റെ മൂന്നാം ദിനം സംഭവ ബഹുലമായി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഹഷിം അംലയും (104), ജാക് കാലിസും (147) സെഞ്ചുറി പൂര്‍ത്തിയാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ മൂന്നു വിക്കറ്റ് പിഴുതെടുക്കാനും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. 49 റണ്‍സുമായി കവാനും 34 റണ്‍സുമായി മൈക്കിള്‍ ക്ലാര്‍ക്കുമാണ് ക്രീസില്‍.