Breaking News

യെദിയൂരപ്പ ജെയ്റ്റ്‌ലിയുമായി ചര്‍ച്ചയ്ക്ക് തയാറായില്ല

കര്‍ണാടകയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യെദിയൂരപ്പയുടെ ഉറച്ച തീരുമാനം. പുതിയ പാര്‍ട്ടിയെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അനുരഞ്ജന ശ്രമവുമായി ബിജെപി കേന്ദ്രനേതൃത്വം അയച്ച അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയാറായുമില്ല. ജെയ്റ്റ്‌ലിയോട് തനിക്ക് ബഹുമാനമുണ്‌ടെന്ന് പറഞ്ഞ യെദിയൂരപ്പ എന്നാല്‍ ചര്‍ച്ചയ്‌ക്കോ പുതിയ പാര്‍ട്ടിയെന്ന തീരുമാനം പുനപ്പരിശോധിക്കാനോ ഇല്ലെന്ന് വ്യക്തമാക്കി. അത്തരം ചോദ്യങ്ങളൊന്നും ഉദിക്കുന്നില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് യെദിയൂരപ്പയുടെ പ്രതികരണം.