ഇന്ത്യക്കുള്ള സഹായം തുടരുമെന്നു യുഎസ്

single-img
11 November 2012

ബ്രിട്ടന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യക്കുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നൂലന്‍ഡ് അറിയിച്ചു. ഇന്ത്യക്കുള്ള സഹായം 2015ല്‍ നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ലോകസാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യക്കു സഹായം നല്‍കുന്നതില്‍ ബ്രിട്ടനില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണിത്. പ്രതിവര്‍ഷം 28 കോടി പൗണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി ബ്രിട്ടന്‍ നല്‍കിവന്നിരുന്നത്. ഇന്ത്യക്കു സഹായം നല്‍കുന്ന യുഎസ് നയത്തില്‍ തത്കാലം മാറ്റമില്ലെന്ന് വിക്ടോറിയ നൂലന്‍ഡ് പറഞ്ഞു.