ചാവേര്‍ ആക്രമണം; 20 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

single-img
11 November 2012

ദക്ഷിണസിറിയയിലെ ദേരാ നഗരത്തിലെ സൈനിക കേന്ദ്രത്തില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. ഇതിനിടെ, ദോഹയില്‍ ചേര്‍ന്ന പ്രതിപക്ഷ പ്രവര്‍ത്തകരുടെ യോഗം ജോര്‍ജ് സാബ്രയെ സിറിയന്‍ നാഷണല്‍ കൗണ്‍സില്‍ നേതാവായി തെരഞ്ഞെടുത്തു. തുര്‍ക്കിയിലാണ് സാബ്രയുടെ താമസം.
പല തട്ടിലായി ഭിന്നിച്ചു നില്‍ക്കുന്ന സിറിയയിലെ വിമതരെ ഏകോപിപ്പിക്കുന്നതിനാണ് ദോഹയില്‍ സമ്മേളനം ചേര്‍ന്നത്.