ജനങ്ങള്‍ക്കു വേണ്ടിയാകണം സാമ്പത്തിക പരിഷ്‌കാരങ്ങള്‍: വി.എം.സുധീരന്‍

single-img
11 November 2012

സാമ്പത്തികപരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ടാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ജനങ്ങളുടെ ബുദ്ധിമുട്ടും ആവശ്യങ്ങളും എന്തെന്നു മനസിലാക്കി വേണം ഭരണകര്‍ത്താക്കള്‍ നയരൂപീകരണം നടത്താന്‍. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കെ.ചന്ദ്രശേഖരന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോ റെയില്‍ സംബന്ധിച്ചും സുധീരന്‍ തന്റെ നിലപാട് വ്യക്തമാക്കി. ഡിഎംആര്‍സിയും ഇ. ശ്രീധരനും പദ്ധതി ഏറ്റെടുത്തു നടത്തണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ കത്തയച്ചിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനോട് മന്ത്രിസഭായോഗം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥരെ ഇങ്ങനെ കയറൂരി വിടരുത്. പ്രഖ്യാപനങ്ങള്‍ മാത്രം പോര, തീരുമാനങ്ങളും എടുക്കാന്‍ കഴിയണം. അദ്ദേഹം പറഞ്ഞു.