Kerala

ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം രാഷ്ട്രീയ വടംവലി: തുഷാര്‍ വെള്ളാപ്പിള്ളി

രാഷ്ട്രീയം വടംവലിയാണ് കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മലബാര്‍ സംഗമത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എസ് എന്‍ ഡി പി യൂനിയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എന്‍ ഡി പിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സഹായമില്ലാതെയാണ് നടത്തുന്നതെന്നും ഭഭൂരിപക്ഷ സമുദായങ്ങളെ സംഘടിപ്പിക്കുന്നതില്‍ കലി തുള്ളേണ്ട കാര്യമില്ലെന്നും ഇനി സംഘടിച്ച് ആനുകൂല്യങ്ങള്‍ നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു.