കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

single-img
11 November 2012

സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച അരിവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൗനം പാലിക്കുന്നതിന് പകരം അന്വേഷണത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ ഒഡീഷയിലെത്തിയതായിരുന്നു അദ്ദേഹം.