അഞ്ചുകോടി രൂപ നികുതി അടയ്ക്കാന്‍ രാംദേവിനു നോട്ടീസ്

single-img
11 November 2012

യോഗ ക്യാമ്പുകള്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു കോടി രൂപ സേവന നികുതി അടയ്ക്കണമന്നാവശ്യപ്പെട്ടു യോഗ ഗുരു ബാബാ രാംദേവിന്റെ ട്രസ്റ്റിനു കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് ഇന്റലിജന്‍സാണ് നോട്ടീസ് അയച്ചത്. ഹരിദ്വാറിലെ പതഞ്ജലി യോഗ പീഠും ദിവ്യ യോഗ ട്രസ്റ്റും യോഗാ ക്യാമ്പുകള്‍ നടത്തിയവകയില്‍ ഫീസ് ഇനത്തില്‍ ശേഖരിച്ച തുക അനുസരിച്ചാണ് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയത്.

ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന യോഗ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആളുകളില്‍ നിന്നു പണം പിരിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനം എന്ന പേരിലാണു പരിപാടികള്‍ സംഘടിപ്പിച്ചതെന്നാണു ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസം 5.24 കോടി രൂപ നികുതി ഇനത്തില്‍ ഇളവ് നല്‍കാനും കേന്ദ്ര നികുതി മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചു നടത്തിയ പരിശോധനയില്‍ ട്രസ്റ്റ് യോഗ ക്ലാസില്‍ പങ്കെടുത്തവരില്‍ നിന്നു ഫീസ് ഈടാക്കിയിരുന്നതായി കണെ്ടത്തി. ഇതേത്തുടര്‍ന്നാണു സേവന നികുതി ചുമത്താന്‍ തീരുമാനിച്ചത്.