കോണ്‍ഗ്രസ്-എന്‍സിപി സഖ്യം തുടരുമെന്ന് പൃഥ്വിരാജ് ചൗഹാന്‍

single-img
11 November 2012

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 2014ലും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ശത്രുതയില്ല. ഇരുപാര്‍ട്ടികളും ഡല്‍ഹിയിലും മുംബൈയിലും ഒരുമിച്ചു പ്രവര്‍ത്തിക്കും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ മാത്രമാണ് ഇരു പാര്‍ട്ടികളും തമ്മിലുളള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും അതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പൃഥ്വിരാജ് ചൗഹാന്‍ വ്യക്തമാക്കി.