സിറിയയില്‍ വിമതര്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തു

single-img
11 November 2012

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെ എതിര്‍ക്കുന്ന സഖ്യകക്ഷികള്‍ ഖത്തറില്‍ യോഗം ചേര്‍ന്നു പുതിയ നേതാവിനെ തെരഞ്ഞെടുത്തു. മതപണ്ഡിതനായ മൊവാസ് അല്‍ ഖത്തിബാണ് പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 52-കാരനായ മൊവാസ് ജൂലൈയില്‍ ഡമാസ്‌കസ് വിട്ട് കെയ്‌റോയിലേക്കു പലായനം ചെയ്തതാണ്. സിറിയന്‍ അധികൃതര്‍ ഇദ്ദേഹത്തെ പലപ്രാവശ്യം തടഞ്ഞുവച്ചിട്ടുണ്ട്.