മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്; ചെറുകിടക്കാരും പിടിയിലാകും

single-img
11 November 2012

പ്രമുഖ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവേയുടെ വിവിധ കേരള ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 43.4 കോടി രൂപയുടെ മണിചെയിന്‍ പ്രവര്‍ത്തനം കണെ്ടത്തി. ഇക്കൊല്ലം മാത്രം നടന്ന മണിചെയിന്‍ ഇടപാടിന്റെ കണക്കാണിതെന്നു പരിശോധനയ്ക്കു നേതൃത്വം നല്‍കിയ കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി പി.എ. വല്‍സന്‍ പറഞ്ഞു. ആംവേയുടെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നിയമവിരുദ്ധമായ മണിചെയിന്‍ പ്രവര്‍ത്തനമാണ് ആംവേ നടത്തിയിരിക്കുന്നതെന്നാണ് പ്രഥമദൃഷ്ട്യാ കണെ്ടത്തിയിരിക്കുന്നത്. അന്വേഷണം ഇത്തത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളിലേക്കും വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. ഇതോടെ ഈ സംഘടനകളുടെ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ വരെ ചോദ്യം ചെയ്യലിന് വിധേയമാകാന്‍ സാധ്യതയുണ്ട്. ആയിരക്കണക്കിന് ചെറുകിട ഇടപാടുകാരാണ് ഇത്തരം സംഘടനകള്‍ക്കുള്ളത്. ഇവരെ ചോദ്യം ചെയ്യുന്ന പ്രക്രിയ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആലോചിച്ചു വരികയാണ്.