പണിമുടക്ക് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഐ.എന്‍.റ്റി.യു.സി

single-img
11 November 2012

സംയുക്ത ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയിലെ അഞ്ച് പ്രധാന ആവശ്യങ്ങളുയര്‍ത്തിയാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസി പണിമുടക്കില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.