നിരാശയുടെ അന്തരീക്ഷം മാറ്റി: പ്രധാനമന്ത്രി

single-img
11 November 2012

രാജ്യത്തു തൊഴിലും വളര്‍ച്ചയും കൂട്ടാന്‍ കൂടുതല്‍ പരിപാടികള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സാമ്പത്തികരംഗത്തെപ്പറ്റിയുള്ള നിരാശയുടെ അന്തരീക്ഷം മാറ്റിയെടുത്തെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിവാദപരമായ ചില നികുതി-നിക്ഷേപ നയങ്ങള്‍ തിരുത്തും. ഇക്കണോമിക് ടൈംസിന്റെ അവാര്‍ഡുദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈയിടെ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളില്‍ വലിയ തിരുത്തല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് അനുമതി നല്കാന്‍ ദേശീയ നിക്ഷേപബോര്‍ഡ് ഉണ്ടാക്കുമെന്നും സൂചിപ്പിച്ചു. പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിത്തന്നെയാണു തീരുമാനങ്ങള്‍. തൊഴിലവസരം വര്‍ധിപ്പിച്ചും വളര്‍ച്ച കൂട്ടിയും മാത്രമേ പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്കാനാവൂ എന്നും ഡോ. സിംഗ് പറഞ്ഞു.