അഞ്ചേരി ബേബിവധം: എം.എം. മണിക്ക് നുണപരിശോധന

single-img
11 November 2012

വീണ്ടും ഉയര്‍ന്നുവന്ന അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി അടക്കം നാലുപേരെ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയെ കൂടാതെ സിപിഎം നേതാക്കളായ ഒ.ജി മദനന്‍, എ.കെ. ദാമോദരന്‍, കുട്ടന്‍ എന്നിവര്‍ക്കാണു നുണപരിശോധന നിശ്ചയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇന്നോ നാളെയോ നോട്ടീസ് നല്‍കുമെന്ന് എറണാകുളം റേഞ്ച് ഐജി കെ.പത്മകുമാര്‍ പറഞ്ഞു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പിയാകും നോട്ടീസ് നല്‍കുക. കുറേനാളായി മന്ദീഭവിച്ചു കിടന്നിരുന്ന കേസ് ഇതോടെവീണ്ടും സജീവമാവുകയാണ്. ശനിയാഴ്ച കൊച്ചിയില്‍ അന്വേഷണസംഘത്തിന്റെ യോഗത്തിലാണു നുണപരിശോധന നടത്തുന്നതിനു തീരുമാനം കൈക്കൊണ്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ കൊലപാതകവുമായിബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച കേസില്‍ പ്രതികളാണ് ഇവര്‍.