കേരളത്തിലെ കാല്‍ ലക്ഷം പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലമൊ വീടൊ ഇല്ലെന്നു സര്‍വേ

single-img
11 November 2012

കേരളത്തിലെ 5.58 ലക്ഷം പട്ടികജാതി കുടുംബങ്ങളില്‍ 25,408 കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലമൊ വീടൊ ഇല്ലെന്ന് കേരളത്തിലെ പട്ടികജാതിയെക്കുറിച്ചു നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി എസ്.എം.വിജയാനന്ദന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. 15,984 കുടുംബങ്ങള്‍ക്ക് സ്വന്തം പേരില്‍ സ്ഥലമുണ്‌ടെങ്കിലും പാര്‍പ്പിട സൗകര്യമില്ല. 1.72 ലക്ഷം കുടുംബങ്ങള്‍ ഒരു മുറി മാത്രമുളള വീടുകളിലാണ് കഴിയുന്നത്. 3.72 ലക്ഷം കുടുംബങ്ങള്‍ക്ക് ഒന്നിലധികം മുറിയുളള വീടുകളുണ്ട്. 22 മുതല്‍ 59 വരെ പ്രായമുളള 13.60 ലക്ഷം പട്ടികജാതിക്കാര്‍ കേരളത്തിലുണ്‌ടെന്നും സര്‍വേ പറയുന്നു.