ലോക്പാല്‍: അന്ന ഹസാരെ വീണ്ടും രംഗത്തിറങ്ങുന്നു

single-img
11 November 2012

ജനലോക്പാല്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു സാമൂഹികപ്രവര്‍ത്തകനായ അന്ന ഹസാരെ വീണ്ടും പുതിയ പ്രസ്ഥാനത്തിനു തുടക്കമിടുന്നു. ഇതിനായി പുതിയ ടീമിനെയും തെരഞ്ഞെടുത്തു. സമ്പൂര്‍ണ മാറ്റവും രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകരോട് ഒന്നിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ജന ലോക്പാല്‍, നിരസിക്കാനുള്ള അവകാശം, അഴിമതിക്കെതിരേ തുടങ്ങിയ നിലപാടുകളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 30 മുതല്‍ രാജ്യവ്യാപക പര്യടനം പാട്‌നയിലെ ഗാന്ധി മൈതാനിയില്‍നിന്ന് ആരംഭിക്കും. ഒന്നരവര്‍ഷത്തെ പ്രചാരണ പരിപാടിയാണ് ഉദ്ദേശിക്കുന്നത്.

സന്തോഷ് ഹെഗ്‌ഡെ, കിരണ്‍ ബേദി, മേധാ പട്കര്‍, അഖില്‍ ഗോഗോയ്, പഞ്ചാബ് മുന്‍ ഡിജിപി ശശികാന്ത്, മുന്‍ എ െഎ എസ് ഉദ്യോഗസ്ഥന്‍ അവിനാശ് ധര്‍മാധികാരി, സാമൂഹിക പ്രവര്‍ത്തകരായ വിശ്വംഭര്‍ ചൗധരി, റാണാ സിംഗ് ആര്യ, അക്ഷയ്കുമാര്‍ തുടങ്ങിയവരാണു പഴയതും പുതിയതുമായി ചേര്‍ന്ന ടീമംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ 55 പേരടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കുമെന്നു അന്ന അറിയിച്ചു.