റോഡപകടങ്ങള്‍ക്കു കാരണം സുന്ദരിമാരായ പെണ്‍കുട്ടികള്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

single-img
11 November 2012

സംസ്ഥാനത്തെ റോഡപകടങ്ങള്‍ക്കു പ്രധാന കാരണം സുന്ദരിമാരായ പെണ്‍കുട്ടികളും മൊബൈല്‍ഫോണുമാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു. നല്ലൊരു ബൈക്കും സുന്ദരിയായ കാമുകിയും മൊബൈല്‍ഫോണുമുണ്‌ടെങ്കില്‍ യുവാക്കള്‍ അപകടത്തിന്റെ വക്കിലാണെന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയെ പുലിവാല്‍ പിടിപ്പിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം അവസാനിപ്പിക്കാന്‍ ശൈശവ വിവാഹം പ്രചരിപ്പിക്കണമെന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്ത് നേതാവിന്റെ ആഹ്വാനവും സ്ത്രീകള്‍ക്ക് മൊബൈല്‍ഫോണിന്റെ ആവശ്യമില്ലെന്നും ഇതാണ് അവരെ വഴിതെറ്റിക്കുന്നതെന്നുമുള്ള ബിഎസ്പി എംഎല്‍എയുടെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. ഇതേസമയം, ചില ഭക്ഷ്യപദാര്‍ഥങ്ങളാണ് പീഡനങ്ങളുടെ എണ്ണം ഉയരാന്‍ കാരണമെന്നായിരുന്നു മറ്റൊരു ഖാപ് പഞ്ചായത്ത് നേതാവിന്റെ കണ്ടുപിടുത്തം. ഇതെല്ലാം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തി രമണ്‍ സിംഗ് വെട്ടിലായിരിക്കുന്നത്.