ബോഡോലാന്‍ഡില്‍ വീണ്ടും കലാപം

single-img
11 November 2012

മൂന്നുമാസം മുമ്പുനടന്ന കൂട്ടക്കുരുതിക്കുശേഷം ആസാമിലെ ബോഡോലാന്‍ഡില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. നേരത്തെ കാലാപം നടന്ന കൊക്രാജാര്‍ ജില്ലയിലാണ് കലാപത്തിന് തുടക്കമിട്ട് രണ്ടുകൊലപാതങ്ങള്‍ നടന്നത്. ഒരാളെ വെടിവച്ചും ഒരു യുവാവിനെ കുത്തിയുമാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ബോഡോലാന്‍ഡ് അഡ്മിനിസ്‌ട്രേഷനു കലാപം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി നിര്‍ദേശം നല്‍കി. മൂന്നുമാസം മുമ്പുണ്ടായ കലാപത്തില്‍ 90 പേര്‍ കൊല്ലപ്പെടുകയും 4.8 ലക്ഷം പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.