ഗ്രാമീണ സ്ത്രീകള്‍ ആകര്‍ഷകത്വം ഇല്ലാത്തവരെന്ന് മുലായം

single-img
10 November 2012

ഗ്രാമീണ സ്ത്രീകള്‍ ആകര്‍ഷകത്വമില്ലാത്തവരാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്.വനിതാ സംവരണ ബില്‍ പാസാക്കിയാല്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കു ഗുണം ലഭിക്കില്ല. കാരണം സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളെ പോലെ സൗന്ദര്യവും ആകര്‍ഷണിയതും ഇവര്‍ക്കില്ലെന്ന് മുലായം പറഞ്ഞു.ഖ്നോയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം  ദളിത്, മുസ് ലിം, ഒബിസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കു ഗുണം ലഭിക്കുമെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ എസ് പി തയാറാണെന്ന് മുലായം പരഞ്ഞു