Kerala

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

പുതുക്കിയ ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. പ്രത്യേക ദൂതന്‍ വഴി കര്‍ണാടകയില്‍ എത്തിച്ചാണ്‌ ഓര്‍ഡിനന്‍സിന്‌ ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജിന്റെ അംഗീകാരം നേടിയത്‌.ഈശ്വര വിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമെ ബോര്‍ഡ്‌ അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ഹിന്ദു എംഎല്‍എമാര്‍ക്കു പങ്കെടുക്കാന്‍ കഴിയൂ എന്ന വിവാദ വ്യവസ്ഥ ഒഴിവാക്കിയുള്ള വ്യവസ്ഥയാണു ഓര്‍ഡിനന്‍സില്‍ ഉള്ളത്

ഓര്‍ഡിനൻസിനു അംഗീകാരമായതിനെ തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം.പി. ഗോവിന്ദന്‍ നായരും അംഗമായി വി. സുഭാഷിനെയും തിരഞ്ഞെടുത്തു ഇരുവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.