വിവാഹിതേര ബന്ധം:സി.ഐ.എ മേധാവി രാജിവെച്ചു

single-img
10 November 2012

അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ തലവന്‍ ഡേവിഡ് പെട്രോസ് രാജിവെച്ചു. വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം അംഗീകരിച്ചുകൊണ്ടാണ് പെട്രോസ് സി.ഐ.എ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്.പ്രസിഡന്റ്‌ ഒബാമയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷമാണ്‌ രാജിക്കത്ത്‌ നല്‍കി.സി.ഐ.എ തലവനായി പെട്രിയസ്‌ നിയോഗിക്കപ്പെടുന്നതിനു മുന്‍പ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യു.എസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയാവാന്‍ സാദ്ധ്യതയുള്ളയാളായി അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നു.