ബസ്‌ചാര്‍ജ്‌ വര്‍ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍

single-img
10 November 2012

കേരളത്തിലെ ബസ്‌ചാര്‍ജ്‌ വര്‍ധന ശനിയാഴ്‌ച അര്‍ധരാത്രി നിലവില്‍വരും. മിനിമം ചാര്‍ജ്‌ ആറായും വിദ്യാര്‍ഥികളുടെ ടിക്കറ്റ്‌ നിരക്ക്‌ ഒരു രൂപയായും വര്‍ധിപ്പിച്ചു. ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന്‌ സ്വകാര്യബസ്സുടമകളുടെയും കെ.എസ്‌.ആര്‍.ടി.സിയുടെയും ആവശ്യമനുസരിച്ചാണ്‌ സര്‍ക്കാര്‍ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്‌. മിനിമം ചാര്‍ജ്‌ അഞ്ചുരൂപയില്‍ നിന്ന്‌ ആറ്‌ രൂപയാക്കിയും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക്‌ അമ്പത്‌ പൈസയില്‍ നിന്ന്‌ ഒരു രൂപയാക്കിയും ഉയര്‍ത്തി.