Breaking News

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: അടൂര്‍ പ്രകാശ്

കേരള മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മന്ത്രിസഭയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു. ലീഗും കോണ്‍ഗ്രസും തമ്മില്‍ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ ഇത് തകര്‍ക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്നും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുള്ളുവെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.