പ്രസിഡന്റ് ഒബാമ 19ന് മ്യാന്‍മര്‍ സന്ദര്‍ശിക്കും

single-img
9 November 2012

യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 19ന് മ്യാന്‍മര്‍ സന്ദര്‍ശിക്കുമെന്നു റിപ്പോര്‍ട്ട്. പ്രസിഡന്റ് തെയിന്‍ സീന്‍, പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സ്യൂകി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ഒരു മ്യാന്‍മര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമീപ രാജ്യങ്ങളായ തായ്‌ലന്‍ഡ്, കംബോഡിയ എന്നിവിടങ്ങളിലും അദ്ദേഹം പര്യടനം നടത്തുന്നുണ്ട്. മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്ന പ്രഥമ യുഎസ് പ്രസിഡന്റ് ഒബാമയായിരിക്കും. പ്രസിഡന്റ് തെയിന്‍സീന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മ്യാന്‍മറില്‍ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം അമേരിക്ക മ്യാന്‍മറിനെതിരേയുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കുകയുണ്ടായി.