നരേന്ദ്രമോഡിയെ കുരങ്ങിനോട് ഉപമിച്ചു: ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

single-img
9 November 2012

മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കുരങ്ങിനോട് ഉപമിച്ച സംഭവത്തില്‍ ബിജെപി ഗുജറാത്ത് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ജുന്‍ മൊദ്‌വാദിയ ആണ് മോഡിയെ കുരങ്ങിനോട് ഉപമിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിംഹത്തോട് ഉപമിച്ച മൊദ്‌വാദിയ മരത്തിന് മുകളിലിരുന്ന ഒരു കുരങ്ങ് സിംഹത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. കാടിന്റെ രാജാവ് മരത്തിന് മുകളില്‍ കയറില്ലെന്നും എന്നാല്‍ കുരങ്ങ് എന്നെങ്കിലും താഴെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.