ഒടുവില്‍ മല്യ മദ്യക്കമ്പനി വില്ക്കുന്നു

single-img
9 November 2012

വിമാനക്കമ്പനിയെ രക്ഷിക്കാനായി ഇന്ത്യയിലെ മദ്യരാജാവ് വിജയ്മല്യ തന്റെ മദ്യക്കമ്പനി വില്ക്കുന്നു. പല സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡുകളുടെയും ഉടമകളായ ഡിയാജിയോ ആണു മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ് സിനെ വാങ്ങുക. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നിലനിര്‍ത്താന്‍ വേണ്ടിയാണു മല്യ തന്റെ വലിയ കമ്പനികളിലൊന്നു വില്ക്കുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. മകന്റെ 18-ാം പിറന്നാളിനു സമ്മാനമായി മല്യ തുടങ്ങിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് 9,000 കോടി രൂപയുടെ സഞ്ചിത നഷ്ടവും 8,000 കോടി രൂപയുടെ കടവും ഉണ്ട്. ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ കമ്പനിയുടെ നഷ്ടം 754 കോടിയായിരുന്നു. ആഴ്ചകളായി കിംഗ് ഫിഷര്‍ വിമാനങ്ങള്‍ പറക്കുന്നില്ല.