കൊച്ചി മെട്രോ:ആന്റണി ഇടപെടുന്നു

single-img
9 November 2012

കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏൽ‌പ്പിക്കുന്നത് സംബന്ധിച്ച് തടസ്സങ്ങൾ നീക്കാൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി മുൻകൈ എടുക്കുന്നു.ആന്റണി ഇടപെട്ടതിനെ തുടർന്ന്   അനിശ്ചിതത്വങ്ങള്‍ ഒഴിയുന്നു എന്നാണു റിപ്പോർട്ടുകൾ. അടുത്തയാഴ്ചയോടെ നടക്കുന്ന ഉന്നതതല യോഗത്തില്‍ കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാകും.ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന കോണ്‍ഗ്രസ് ആശയസംവാദത്തിനിടെ ലഭിച്ച ഇടവേളയില്‍ ആന്റണിയാണു കമല്‍നാഥുമായി ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തത്. കൊച്ചി മെട്രോ പദ്ധതിയില്‍ ഇ. ശ്രീധരന്റെയും ഡിഎംആര്‍സിയുടെ നേതൃത്വം ഉറപ്പുവരുത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടു.പ്രവാസികാര്യമന്ത്രി വയലാര്‍ രവി, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് എന്നിവരും ആന്റണിക്കൊപ്പമുണ്ടായിരുന്നു.