ചെല്‍സിക്ക് വിജയം

single-img
9 November 2012

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി സ്വന്തം തട്ടകത്തില്‍ ഷാക്തര്‍ ഡൊണെറ്റ്‌സ്‌കിനെ 3-2 നു കീഴടക്കി. ഫെര്‍ണാണെ്ടാ ടൊറസ് (6), ഓസ്‌കര്‍ (40), വിക്ടര്‍ മോസസ് (90) എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ നേട്ടക്കാര്‍. ഒമ്പത്, 47 മിനിറ്റുകളില്‍ വില്യന്‍ ഡൊണെറ്റ്‌സ്‌കിനായി ഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് 4-0 ന് നോര്‍ഡ്‌സിലാന്‍ഡിനെ കീഴടക്കി. ജയത്തോടെ നീലപ്പട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. നാലു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം.