Breaking News

ആംവേ ഓഫീസുകളില്‍ വ്യാപക റെയ്ഡ്

പ്രമുഖ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവേയുടെ ഓഫീസുകളില്‍ റെയ്ഡ്. കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, തൃശൂര്‍ ഓഫീസുകളിലും ഗോഡൗണുകളിലുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഗോഡൗണുകള്‍ സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 1.69 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മണിച്ചെയ്ന്‍ നടത്തിയ കുറ്റത്തിന്റെ പേരിലാണ് റെയ്ഡ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. മണിച്ചെയ്ന്‍ കമ്പനികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ക്രമക്കേടുകള്‍ കണ്‌ടെത്തിയതിന് പിന്നാലെ ആംവേയ്‌ക്കെതിരേയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനമാണ് ആംവേ.