ക്ഷേത്രസമ്പത്തില്‍ പിണറായിയുടെ കണ്ണ്‌ : വി. മുരളീധരന്‍

single-img
9 November 2012

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തില്‍ കണ്ണ്‌ വെച്ചാണ്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെടുന്നതെന്ന്‌ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ചുമതല ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ ഭരിക്കുകയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ക്ഷേത്രം സര്‍ക്കാരിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ പിണറായി വിജയന്‍ ഇത്രക്ക്‌ വ്യഗ്രതകാട്ടുന്നതെന്തിനെന്ന്‌ മുരളീധരന്‍ ചോദിച്ചു.