Latest News

കൊച്ചിയില്‍ തിരുവഞ്ചൂരിനെതിരേ പോസ്റ്ററുകള്‍

കൊച്ചിയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ കാട്ടുനീതി അംഗീകരിക്കാനാവില്ലെന്ന് പോസ്റ്ററില്‍ പറയുന്നു. കാട്ടുനീതിക്കെതിരെയാണ് കെ.സുധാകരന്‍ എംപി ഉറച്ച നിലപാടെടുത്തതെന്നും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ സംഭവവുമായി ബന്ധപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.