ഗോര്‍ഡണ്‍ ബ്രൗണ്‍ ഷീലാ ദീക്ഷിതിനെ സന്ദര്‍ശിച്ചു

single-img
8 November 2012

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികത സംബന്ധിച്ച് ബ്രൗണ്‍, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. 2015ഓടെ മില്ലേനിയം വികസന ലക്ഷ്യങ്ങളിലൊന്നായ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനു വേണ്ടി നടപടികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ചയില്‍ ഇരുവരും സംസാരിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും ഗുണനിലവാരം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബ്രൗണ്‍ പറഞ്ഞു.