പ്രിയങ്ക അമേത്തി സന്ദര്‍ശിച്ചു

single-img
8 November 2012

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിനുശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തി സന്ദര്‍ശിച്ചു. പ്രിയങ്കയ്‌ക്കൊപ്പം രാഹുലുമുണ്ടായിരുന്നു. ജെയ്‌സില്‍ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ നടന്ന വനിതകളുടെ യോഗത്തില്‍ പങ്കെടുക്കാനാണു പ്രിയങ്കയും രാഹുലുമെത്തിയത്. അതേസമയം, തങ്ങള്‍ നേരിട്ടു കണ്ട് അഭ്യര്‍ഥിച്ചിട്ടും ജോലി നല്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാരോപിച്ച് സോണിയാ ഗാന്ധിക്കു നേരെ റായ്ബറേലിയില്‍ സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധിച്ചു.