ഗോവര്‍ധന്‍ പദ്ധതി വഴി സംസ്ഥാനത്ത് ഒരു ലക്ഷം പശുക്കളെ വളര്‍ത്തും: കെ.പി. മോഹനന്‍

single-img
8 November 2012

ഒരു പഞ്ചായത്തില്‍ 100 പശുക്കള്‍ വീതം സംസ്ഥാനത്തു ഒരു ലക്ഷം പശുക്കളെ പുതുതായി വളര്‍ത്തുന്നതിനുള്ള ഗോവര്‍ധന്‍ പദ്ധതി ജൈവസംസ്ഥാനമെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണെന്നു മന്ത്രി കെ.പി.മോഹനന്‍. കാസര്‍ഗോഡ് ഡ്വാര്‍ഫ് പശുക്കളെ സംരക്ഷിക്കുന്നതിനു ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥാപിക്കുന്ന നാടന്‍ കന്നുകാലി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.