ഒബാമയെ മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു

single-img
8 November 2012

യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഒബാമയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു. ആഗോള സമാധാനത്തിനും അമേരിക്കന്‍ ജനതയുടെ ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഒബാമയ്ക്ക് ലഭിച്ച അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് സഹായിക്കുമെന്നും മന്‍മോഹന്‍ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.