കോവളം കൊട്ടാരം പാട്ടത്തിന് നല്‍കുമെന്ന് സര്‍ക്കാര്‍

single-img
8 November 2012

കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് കുറഞ്ഞ വിലയ്ക്ക് പാട്ടത്തിന് നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് വേണ്ടി സര്‍ക്കാര്‍ തയാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാര്‍ തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാരിന്റെ കൈകളില്‍ തന്നെ വേണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. കൊട്ടാരത്തിന്റെ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.