Kerala

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. മദ്യപിച്ചെത്തിയ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം ക്യാമറയില്‍ ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം ആക്രമിച്ചത്. മര്‍ദ്ദനമേറ്റ രണ്ട് പ്രാദേശിക ചാനല്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്.