ഗ്വാട്ടിമാലയില്‍ ഉഗ്രഭൂകമ്പം; 48 മരണം

single-img
8 November 2012

മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ തീരമേഖലയിലുണ്ടായ ഉഗ്രഭൂകമ്പത്തില്‍ 48 മരിച്ചു. നൂറു കണക്കിനു പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കാം. റിക്്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തലസ്ഥാന നഗരമായ ഗ്വാട്ടിമാല സിറ്റിയിലെ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ദേശികസമയം, രാവിലെ 10.35 ഓടെയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മലയോരഗ്രാമങ്ങള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്നു. ഭൂകമ്പത്തേത്തുടര്‍ന്നുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, കെട്ടിടങ്ങളുടെ അവശിഷ്്ടങ്ങളില്‍ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.