ഇന്ത്യയെ കീഴടക്കുക ബുദ്ധിമുട്ട്: ഗാംഗുലി

single-img
8 November 2012

വരുന്ന പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയെന്നത് ഇംഗ്ലണ്ടിന് ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യ മികച്ച ടീമാണ്. നാട്ടില്‍ ടീം ഇന്ത്യ അസാമാന്യ മികവ് പുറത്തെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. സിലിഗുരിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് മുന്‍നായകന്‍ ഇക്കാര്യം പറഞ്ഞത്. സമീപകാലത്ത് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് വിദേശത്ത് മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. പക്ഷേ, സ്വന്തം നാട്ടില്‍ നാം കരുത്തരാണ്- ഗാംഗുലി പറഞ്ഞു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നാലു ടെസ്റ്റിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നാണക്കേടില്‍ പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് കൈവന്നിരുക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നാലു ടെസ്റ്റുകളിലാണ് ഇംഗ്ലണ്ട് മാറ്റുരയ്ക്കുന്നത്.